ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും കൈക്കൊള്ളും; ശ്രീരാമകൃഷ്ണൻ

ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും പി ശ്രീരാമകൃഷ്ണന് പറഞ്ഞു.

എംബസ്സിയുമായും വിദേശകാര്യമന്ത്രാലയവുമായും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരായുകയാണെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു. ഇന്നലെ മാത്രമായി നോർക്കയിൽ 468 വിദ്യാർത്ഥികളാണ് ബന്ധപ്പെട്ടത്. തീർച്ചയായും മലയാളി വിദ്യാർത്ഥികൾക്ക് ഒരു പ്രതീക്ഷതന്നെയാണ് നോർക്ക റൂട്ട്സ് നല്കുന്നത്.

ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ആശങ്കൾക്കു വഴിയിടാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരാനുള്ള ഇന്ത്യൻ എംബസിയുടെ നിർദ്ദേശം എല്ലാവരും പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ അതിർത്തികളായ ഹംഗറി, പോളണ്ട്, ചെക്കോസ്ലോവാക്യ, റൊമേനിയ എന്നി നാല് രാജ്യങ്ങളുടെ അതിർത്തിയിലാണ് ഇപ്പോൾ ഇന്ത്യൻ എംബസ്സിയുടെ നേത്യത്വത്തിൽ ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണത്താൽ അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ നോർക്ക റൂട്ട്സിന്റെ പോർട്ടലുകൾ വഴി ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഭ്യമായ വിവരങ്ങൾക്കനുസരിച്ച് എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.തീർച്ചയായും മലയാളി വിദ്യാർത്ഥികളുടെ സുരക്ഷസംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും എത്രയും വേഗത്തിൽ തന്നെ കൈക്കോളുമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News