തമ്പാനൂര്‍ കൊലപാതകം: നെടുമങ്ങാട് സ്വദേശി അജീഷ് പിടിയില്‍

തമ്പാനൂര്‍ കൊലപാതകത്തില്‍ പ്രതി പിടിയില്‍. നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. ഹോട്ടലില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി ഗുണ്ടാ ലിസ്റ്റിലുള്ളയാളെന്ന് പൊലീസ്.

ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് കൊല്ലപ്പെടുത്തിയത്. രാവിലെ 8:30 ഓടെ ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയുടെ ദൃശ്യങ്ങള്‍ സസി ടിവിയില്‍ വ്യക്തമാണ്. ആയുധവും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News