കീവിൽ റഷ്യൻ സൈന്യം എത്തി ; സൈനിക ടാങ്കറുകൾ ജനവാസമേഖലയിൽ

കീവിൽ റഷ്യൻ സൈന്യം എത്തിയതായി ഉക്രൈൻ പ്രതിരോധ മന്ത്രാലയം.  കീവിലെ ഭരണസിരാകേന്ദ്രമായ ഒബലോണിലാണ് സൈന്യം എത്തിയിരിക്കുന്നത്. ഇവിടെനിന്നും വെടിയൊച്ച കേട്ടതായി നിലവിൽ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സൈനിക ടാങ്കറുകൾ ജനവാസമേഖലയിൽ എത്തിയതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.

അതേസമയം, കീവിൽ സൈന്യം എത്തിയതിനാൽ ഇവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞാൻ കീവിലുണ്ട് എന്തൊക്കെ വന്നാലും താൻ ആയിരിക്കും റഷ്യയുടെ ആദ്യത്തെ ഇര എന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലാടിമർ സെനസ്കി നടത്തിയ പ്രതികരണം.

ആദ്യദിനം മാത്രം റഷ്യന്‍ ആക്രമണത്തില്‍ 137 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്. മരിച്ചവരില്‍ പട്ടാളക്കാരും സാധരണക്കാരുമുണ്ട്. ശത്രുക്കളുടെ പ്രധാന ലക്ഷ്യം താനാണെന്നും പ്രഡിസന്റ് കൂട്ടിച്ചേര്‍ത്തു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. അതിനിടെ, 20നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News