ഡോക്ടറാകും മുമ്പ് ആരോഗ്യ മന്ത്രിയെ കാണാന്‍ നാഗമനയിലെ ഉണ്ണിയെത്തി

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി. എറണാകുളം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഉണ്ണി.

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒന്‍പതാം റാങ്കാണ് ഉണ്ണി നേടിയത്. നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മന്ത്രിയെ കാണാന്‍ ഉണ്ണി തിരുവനന്തപുരത്തെത്തിയത്.

ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും കൂടെയുണ്ടായിരുന്നു. ജീവിത പ്രതിസന്ധികളോട് പൊരുതിക്കയറിയ ഉണ്ണി ഒരു കലാകാരന്‍ കൂടിയാണ്. ഉണ്ണിയ്ക്ക് മന്ത്രി വീണാ ജോര്‍ജ് എല്ലാ ആശംസകളും നേര്‍ന്നു. ഉണ്ണിയുടെ പ്രയത്‌നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News