ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്റെ കവര്‍ ചിത്രമായി ടൊവിനോ തോമസ്

ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമായി ചലച്ചിത്ര താരം ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന സിനിമയിലെ ലുക്കിലാണ് ടൊവിനോ തോമസ് മാഗസിന്റെ കവര്‍ ചിത്രത്തില്‍ എത്തുന്നത്.

മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഇതാദ്യമായാണ് ഡിജിറ്റല്‍ കവറില്‍ സ്ഥാനം പിടിക്കുന്നത്. താരത്തിന്റെ സിനിമാഭിനയം തുടങ്ങിയതിന്റെ പത്താം വര്‍ഷത്തിലാണ് കവര്‍ ചിത്രത്തില്‍ എത്തുന്നത്.

ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ ആണ്. ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യുന്നത് മാര്‍ച്ച് 3 നാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഉണ്ണി.ആര്‍ ആണ്. ചിത്രത്തിലെ നായികയായി
എത്തുന്നത് അന്ന ബെന്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel