ഒരു ഫ്ലയിങ് ഷോട്ട് എടുക്കാൻ 4 മണിക്കൂറോളം വേണ്ടി വരുന്നിടത്ത് ഞാനൊരു ഫൈറ്റ് തീർക്കും ; ബാബു ആന്റണി

മലയാള സിനിമയിലെ ആക്ഷൻ താരമായി നിറഞ്ഞാടിയ താരമാണ് ബാബു ആന്റണി. ആക്ഷൻ രംഗങ്ങൾകൊണ്ട് മാത്രം ബാബു ആന്റണിയെ ഹൃദയത്തിൽ ഏറ്റെടുത്ത ആരാധകരുമുണ്ടായിരുന്നു.

നായകനായും വില്ലനായുമെല്ലാം മലയാള സിനിമയിൽ സ്വന്തമായ ഇരിപ്പിടമുറപ്പിച്ച ബാബു ആന്റണി സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോഴുള്ള അനുഭവങ്ങൾ തുറന്നു പറയുകയാണ്.

ഒരു ഫ്ലയിങ് ഷോട്ട് എടുക്കാൻ 4 മണിക്കൂറോളം വേണ്ടി വരുന്നിടത്ത് ഞാനൊരു ഫൈറ്റ് തീർക്കുമെന്ന് ബാബു ആന്റണി പറയുന്നു.കൈരളി ടി വി യിലെ ജെ ബി ജംഗ്ഷൻ പരിപാടിയിലായിരുന്നു ബാബു ആന്റണിയുടെ പ്രതികരണം. ഇടിക്കുമ്പോൾ ആൾക്കാർ പറന്നുപോകുന്നത് തനിക്ക് അംഗീകരിക്കാൻ പറ്റില്ലെന്നും തന്നോട് അത് ആവശ്യപ്പെടുമ്പോൾ ചെയ്യാറില്ലെന്നും ബാബു ആന്റണി പറയുന്നു.

ഞാൻ മിക്‌സഡ് മാർഷ്യൽ ആർട്‌സ് പഠിച്ചിട്ടുള്ള ആളാണ്. അപ്പോൾ അതിന്റെ ഫീൽ എനിക്ക് അറിയാം. അതൊക്കെ കണ്ടിട്ട് സിനിമയിൽ ഒരു ഇടി ഇടിക്കുമ്പോൾ ആൾക്കാർ പറന്നു പോകുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റാത്ത കോൺസെപ്റ്റ് ആണ്. ഒരു സയൻസ് ഫിക്ഷനോ സൂപ്പർ ഹീറോ സിനിമയോ ആണെങ്കിൽ അങ്ങനെയുള്ള ഫൈറ്റ് ആക്‌സെപ്റ്റ് ചെയ്യാൻ പറ്റും.

മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ സംവിധായകർ ഇങ്ങനെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വെക്കും. പക്ഷേ ഞാനൊരു കടുംപിടുത്തക്കാരനാണ്. ഞാനത് ചെയ്യില്ല എന്നെക്കൊണ്ടാവില്ല എന്ന് പറയും. അവർ അത് ചിരിച്ചുകൊണ്ട് സന്തോഷത്തോടുകൂടി അംഗീകരിക്കും- ബാബു ആന്റണി പറഞ്ഞു.

ഒരിടവേളക്ക് ശേഷം സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് ബാബു ആന്റണി. സന്ദീപ് ജെ.എൽ. സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് എസ്‌കേപ്’ എന്ന ചിത്രത്തിൽ ബാബു ആന്റണി ആക്ഷൻ താരമായിട്ടുതന്നെയാണ് എത്തുന്നത്. ചിത്രത്തിൽ ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്.

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കടമറ്റത്ത് കത്തനാർ’, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ‘പൊതിച്ചോറ്’, മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News