റഷ്യക്ക് പകരം ഫ്രാൻസ്; ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ വേദി മാറ്റി

ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന്റെ വേദി മാറ്റി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർ​ഗിൽ നിശ്ചയിച്ചിരുന്ന കലാശപ്പോരാട്ടം ഫ്രാൻസിലേക്കാണ് മാറ്റിയത്. ഇക്കാര്യം യുവേഫ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

മെയ് 28-നാണ് യൂറോപ്യൻ ക്ലബ് പോരാട്ടത്തിന്റെ കലാശക്കൊട്ട് റഷ്യയിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനിടെ റഷ്യ യുക്രൈനെ ആക്രമിച്ചതിന് പിന്നാലെയാണ് വേദി മാറ്റാൻ തീരുമാനമായത്. ഫ്രാൻസിലെ പാരീസിലുള്ള നാഷ്ണൽ സ്റ്റേഡിയത്തിലേക്ക് കലാശപ്പോര് മാറ്റിവച്ചത്. 2006-ലാണ് ഇതിനുമുമ്പ് ഈ സ്റ്റേഡിയം ചാമ്പ്യൻസ് ലീ​ഗ് കലാശക്കൊട്ടിന് ആതിഥേയത്വം വഹിച്ചത്.

ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ വേദി മാറ്റിയതിന് പുറമെ റഷ്യൻ-യുക്രൈനിയൻ ക്ലബുകളുടെ ഹോം മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്തെ നിഷ്പക്ഷ വേദികളിൽ നടത്തുമെന്നും യുവേഫ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെ ദേശീയ ടീമുകളുടെ മത്സരങ്ങളും ഇത്തരത്തിൽ മാറ്റുമെന്നും യുവേഫ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News