യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതം

യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതമാക്കി ഇന്ത്യ. യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങൾ വഴി ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. യുക്രൈയിൻ അയൽ രാജ്യങ്ങളിൽ രജിസ്ട്രേഷൻ ക്യാമ്പുകൾ ആരംഭിച്ചു.
രക്ഷാ ദൌത്യത്തിന്റെ ഭാഗമായി രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ നാളെ റുമേനിയയിലെത്തും.

യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങളായ ഹംഗറി,പോളണ്ട്,റുമേനിയ, സ്ലോവാക്യ വഴി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ് ഇന്ത്യയുടെ പദ്ധതി.ഈ അതിർത്തി രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികൾ എത്തിക്കഴിഞ്ഞു.

യുക്രൈനിൽ നിന്നും കുടുങ്ങി കിടക്കുന്നവരെ റോഡ് മാർഗം അതിർത്തി രാജ്യങ്ങളിലെത്തിക്കും. തുടർന്ന് വ്യോമമാർഗം നാട്ടിൽ തിരിച്ചെത്തിക്കുന്നതാണ് ദൌത്യം. ഇതിനുള്ള കര മാർഗ മാപ് തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

റൊമേനിയയിലേക്ക് ആയിരം വിദ്യാർഥികളെ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഹംഗേറിയൻ അതിർത്തിയായ CHOP-ZAHONY ലേക്കും ആളുകളെ എത്തിക്കും.രക്ഷാദൌത്യത്തിന് ഇന്ത്യ വിമാനങ്ങൾ അയക്കുമെന്നും ചിലവ് കേന്ദ്രം വഹിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. പേരും പാസ്പോർട്ട് വിശദാംശങ്ങളും മൊബൈൽ നന്പറും നിലവിലെ സ്ഥലവും ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

പോളണ്ടിലെ ഇന്ത്യൻ എംബസി യുക്രൈൻ അതിർത്തിയിൽ ക്യാംപ് തുടങ്ങും.യുക്രൈനിലെ ലിവിവിലാണ് ക്യാംപ് ഓഫീസ് പ്രവർത്തിക്കുക.പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാൻ ക്യാംപ് ഓഫീസുമായി ബന്ധപ്പെടാനുള്ള നന്പറുകളും എംബസി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

നാളെ പുലർച്ചെ രണ്ട് മണിക്ക് റുമേനിയയിലേക്ക് രണ്ട് എയർ ഇന്ത്യ
വിമാനങ്ങൾ പുറപ്പെടും. ഹംഗറിയിലേക്ക് വിമാനം അയക്കാനുള്ള പദ്ധതിയും ഇന്ത്യ ആലോചിക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ എംബസി അയൽ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News