സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വർഗീയ വാദികൾ ശ്രമിക്കുന്നു; മുഖ്യമന്ത്രി

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ വർഗീയ വാദികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഭൂരിപക്ഷ വർഗ്ഗീയതയും, ന്യൂനപക്ഷ വർഗീയതയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ സിപിഐഎം പുതിയ ഓഫീസിന്റെ ശിലാസ്ഥാപനം നിര്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചരിത്രത്തിലെ ധന്യ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.

എ കെ ജി സെൻ്ററിലെ പഠന ഗവേഷണ കേന്ദ്രത്തിൻ്റെ പ്രവർത്തനം ഊർജിതമാക്കാനാണ് സംസ്ഥാന സമിതി ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഇഎംഎസ് അക്കാദമിയുടെ പ്രവർത്തനം വിപുലീകരിക്കുമെന്നും ഗ്രീൻ കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here