കൈറ്റിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് ദേശീയ അവാര്‍ഡ്

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2022’ ദേശീയ പുരസ്കാരം ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച ‘ക്ലൗഡ്’ സംവിധാനം വിഭാഗത്തിലാണ് കൈറ്റിന് പുരസ്കാരം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു.

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകള്‍ നല്‍കിയതിന്റെ തുടര്‍ച്ചയായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് സംവദിക്കാന്‍ കഴിയുന്ന ജി-സ്യൂട്ട് പ്ലാറ്റ്ഫോം kiteschool.in എന്ന പ്രത്യേക ഡൊമൈനില്‍ കൈറ്റ് സജ്ജമാക്കിയിരുന്നു. സുരക്ഷിതമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവസരം നല്‍കുന്നതോടൊപ്പം ‘സമഗ്ര’ വിഭവ പോര്‍ട്ടലും ഫസ്റ്റ്ബെല്‍ പോര്‍ട്ടലും സമന്വയിപ്പിച്ച് ഉപയോഗിക്കാന്‍ ഈ പ്ലാറ്റ്ഫോം അവസരമൊരുക്കിയിരുന്നു.

വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിയ സമാനതകളില്ലാത്ത ഡിജിറ്റല്‍ ഇടപെടലുകള്‍ക്ക് കൈറ്റിന് ലഭിച്ച ഈ അംഗീകാരത്തില്‍ പങ്കാളികളായവരേയും കുട്ടികളേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here