സിപിഐഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരം; ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

സി പി ഐ എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു. എ കെ ജി സെന്ററിന് സമീപം പാർട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുളള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം പണിയാൻ തീരുമാനിച്ചത്.

ഇപ്പോൾ 6 നിലകളിലായാണ് നിർമാണം. പരിസ്ഥിതി സൗഹൃദമായ ഗ്രീൻ ബിൽഡിങ്ങാകും ഇത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. PB അംഗം എസ് രാമചന്ദ്രൻ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.

പൈലിങ് ജോലിയുടെ സ്വച്ച് ഓൺ PB അംഗം MA ബേബി നിർവ്വഹിച്ചു.
കേന്ദ്ര കമിറ്റിയംഗം A വിജരാഘവൻ സ്വാഗതം പറഞ്ഞു. നേതാക്കളായ AK ബാലൻ, KK ശൈലജ, ആനത്തലവട്ടം ആനന്ദൻ , MM മണി, മന്ത്രിമാർ , മറ്റു പ്രമുഖർ തുടങ്ങിയർ സന്നിഹിതരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here