ഇതാണ് പ്രണയം…. റൊമാന്റിക് വേഷത്തില്‍ പ്രഭാസ്

പ്രഭാസിന്റെ രാധേ ശ്യാം കാണുവാൻ മാസങ്ങളോളമായി ആരാധകർ കാത്തിരിക്കുകയാണ്.രാധ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക.

മാർച്ച് 11ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ് പുറത്ത് വന്നു.

കാണാക്കരെ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്.വരികൾ ജോ പോൾ,ഗായകർ: നിഹാൽ സാദിഖ്, ഹരിണി ഇവതൂരി

ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം.

പ്രമുഖ സംവിധായകൻ രാധാകൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറിൽ വംസി, പ്രമോദ് എന്നിവരാണ് നിർമ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാർ, ജഗപതി ബാബു, ജയറാം തുടങ്ങി വൻതാരനിരയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here