മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. തൽസ്ഥിതി തുടരാനുള്ള വിലക്കാണ് നീങ്ങിയത്.

മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാൻ സർക്കാർ പുറപ്പെടുവിച്ച ഓർഡിൻസിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സിംഗിൾ ബഞ്ച് നേരത്തെ തള്ളിയിരുന്നു.

സിംഗിൾ ബഞ്ച് വിധിക്കെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയും ചില പ്രാഥമിക സഹകരണ സംഘങ്ങളും സമർപ്പിച്ച അപ്പീലുകൾ ജസ്റ്റീസുമാരായ അലക്സാണ്ടർ തോമസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് തീർപ്പാക്കി.

തൽസ്ഥിതി തുടരാനായിരുന്നു ഡിവിഷൻ ബഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നത്.സംസ്ഥാന നിയമസഭ ഓർഡിനൻസിന് പകരം നിയമം പാസാക്കിയ സാഹചര്യത്തിൽ നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാവുന്നതാണന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബഞ്ച് നടപടി.

സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കകൾ കേരള ബാങ്കിൽ ലയിച്ചപ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രം ലയനത്തിനെതിരെ പ്രമേയം പാസാക്കി. തുടർന്ന് മലപ്പുറം ബാങ്കുലയിപ്പിക്കാൻ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയായിരുന്നു.

ഓർഡിനൻസിനെതിരായ ഹർജികൾ സിംഗിൾ ബഞ്ച് തള്ളി നിയമസഭയിൽ നിയമം കൊണ്ടുവരാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു.നിയമസഭ പാസാക്കിയ നിയമം കോടതിയിൽ ചോദ്യം ചെയ്തെങ്കിലും സ്റ്റേ അനുവദിച്ചില്ല.

ലയനം നിയമാനുസൃതമായിരിക്കണമെന്നു മാത്രമായിരുന്നു സിംഗിൾ ബഞ്ച് നിർദ്ദേശം. സർക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം ചെറിയാൻ, സ്പെഷ്യൽ ഗവ. പ്ലീഡർ പി.പി.താജുദിൻ എന്നിവർ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here