സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റി

റഷ്യന്‍ സൈന്യം യുക്രൈന്‍ പാര്‍ലമെന്റിനടുത്ത് എത്തിയെത്തിയെന്ന് റിപ്പോര്‍ട്ട്. ഇതോടെയാണ് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാറ്റിയത്.

റഷ്യന്‍ മുന്നേറ്റം തലസ്ഥാനമായ കീവില്‍ ശക്തമായതോടെയാണ് സെലന്‍സ്‌കിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

അതേസമയം കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപം വെയിവയ്പ്പ് നടക്കുകയാണ്.

എന്നാല്‍ റഷ്യയുടെ സുഖോയ് 35 വിമാനം വെടിവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here