യുക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയക്കാന്‍ തയാറെന്ന് റഷ്യ

യുക്രൈനുമായുള്ള ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. യുക്രൈനുമായി ഉന്നതതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് പുടിന്‍ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ അറിയിക്കുകയായിരുന്നു.

ചര്‍ച്ചകളിലൂടെ യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനെ ചൈന പിന്തുണയ്ക്കുന്നതായി ഷി ജിന്‍പിംഗ് പുടിനെ അറിയിച്ചു.
അതേസമയം റഷ്യന്‍ നപടിയെ അപലപിക്കാനോ അധിനിവേശമെന്ന് വിളിക്കാനോ ചൈന തയാറായിട്ടില്ല.

ശീതയുദ്ധ മാനസികാവസ്ഥ ഉപേക്ഷിക്കാന്‍ പുടിനോട് ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എല്ലാ രാജ്യങ്ങളുടെയും ന്യായമായ സുരക്ഷാ ആശങ്കകള്‍ക്ക് പ്രാധാന്യം നല്‍കുകയും ബഹുമാനിക്കുകയും ചെയ്യുക, ചര്‍ച്ചകളിലൂടെ സന്തുലിതവും ഫലപ്രദവും സുസ്ഥിരവുമായ യൂറോപ്യന്‍ സുരക്ഷാ സംവിധാനം രൂപീകരിക്കുക എന്നിവ പ്രധാനമാണെന്ന് പുടിനുമായുള്ള സംഭാഷണത്തില്‍ ഷി ജിന്‍പിംഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News