യുക്രൈനെ മിന്‍സ്‌കിലേക്ക് ചര്‍ച്ചയ്ക്കു വിളിച്ച് റഷ്യ

ബലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്കാണ് യുക്രൈനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. പ്രതിനിധികളെ ചര്‍ച്ചയ്ക്കായി മിന്‍സ്‌കിലേക്ക് അയക്കാമെന്ന് പുടിന്റെ വക്താവ് ദിമ്ത്രി പെസ്‌കോവ് അറിയിച്ചു.

ചര്‍ച്ചയ്ക്കായി വിദേശകാര്യമന്ത്രാലയത്തിന്റെയും
പ്രസിഡന്റിന്റെയും പ്രതിനിധികളെ അയക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും ചര്‍ച്ചയ്ക്കുള്ള സന്നദ്ധത പുടിന്‍ അറിയിച്ചിരുന്നു.

യുക്രൈനുമായി ഉന്നതതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് പുടിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനോടു പറഞ്ഞിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതിനു പിന്നാലെയാണ് ചര്‍ച്ചയ്ക്കു തയാറാണെന്ന് പുടിന്‍ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News