ADVERTISEMENT
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറി ഒരു മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ ഇബ്രാഹിം ഷെയ്ക്ക് (60) ആണ് മരിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സെപ്റ്റിക് ടാങ്കിനകത്ത് വാതകം കെട്ടിക്കിടന്ന് മര്‍ദം കൂടിയതതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.