കീവില്‍ സൈന്യം; ആശങ്കയില്‍ മലയാളി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും

യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനാല്‍ ആശങ്കയില്‍ കഴിയുകയാണ് മലയാളി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും. എന്നാല്‍ പല ഇടങ്ങളിലും ഹോസ്റ്റലുകള്‍ക്ക് അടുത്ത് വരെ റഷ്യന്‍ സൈന്യമെത്തിയിരുന്നുവെന്ന തരത്തിലുളള പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.

അതേസമയം യുക്രൈനിലെ പല ഹോസ്റ്റലുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പലരും ഇപ്പോള്‍ ബങ്കറിലാണ് കഴിയുന്നതെന്നും വിവരങ്ങള്‍ പുറത്തുവന്നു.

സൈന്യമെത്തിയതോടെ കുട്ടികള്‍ പരിഭ്രാന്തരായി ഓടുന്നത് കണ്ടെന്നും തങ്ങളുടെ ഹോസ്റ്റലിന്റെ പരിസരത്ത് സൈന്യമെത്തിയിരുന്നെന്നും ഒരു മലയാളി വിദ്യാര്‍ത്ഥി പറയുന്നു.

തലസ്ഥാനമായ കീവിലെ സാഹചര്യങ്ങള്‍ മോശമായിരിക്കുകയാണ്. ഇപ്പോഴും നിരവധി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളിലും ബങ്കറുകളിലുമായി
കഴിയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel