ദൗത്യം വിഫലം; കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന്‍ മരിച്ചു

മധ്യപ്രദേശിലെ ഉമാരിയില്‍ ഇരുന്നൂറ് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ഗൗരവ് ദുബെ എന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. കുഴല്‍ക്കിണറില്‍ നിന്ന് പതിനാറു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.

കുഴല്‍ക്കിണറില്‍ നിന്നും രക്ഷിച്ച ഉടന്‍ കുട്ടിയെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും കുട്ടിക്കു ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ കുട്ടി മണിക്കൂറുകള്‍ക്കു മുമ്പു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ശ്വസം ലഭിക്കുന്നതിനായി കിണറിലേക്ക് ഓക്സിജന്‍ പമ്പ് ചെയ്തിരുന്നെങ്കിലും കാര്യമുണ്ടായില്ല. പാടത്ത് കളിച്ചൊണ്ടിരിക്കെ കാലു തെറ്റിയാണ് ഗൗരവ് ദുബെ തുറന്ന കുഴല്‍ക്കിണറില്‍ വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News