അധികാരം പിടിച്ചെടുക്കൂ; യുക്രൈന്‍ സൈന്യത്തോട് പുടിന്‍

യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത് ഭരണാധികാരികളെ പുറത്താക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുക്രൈന്റെ ഭരണാധികാരികള്‍ മയക്കുമരുന്നിന് അടിമകളും നവനാസികളുമാണെന്ന് പുടിന്‍ ആരോപണം നടത്തി.

യുക്രൈന്റെ നിലവിലെ ഭരണാധികാരികള്‍ ഭീരുക്കളാണെന്ന് പുടിന്‍ പരിഹസിച്ചു. പുടിന്റെ ആഹ്വാനം റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സലിനെ സംബോധന ചെയ്യുമ്പോഴായിരുന്നു. ഭരണാധികാരികളെ അട്ടിമറിച്ച് നിങ്ങള്‍ അധികാരം കൈകളിലെടുക്കൂവെന്ന് പുടിന്‍ യുക്രൈന്‍ സൈന്യത്തോടായി പറഞ്ഞു.

നിങ്ങളുടെ കുട്ടികളേയും ഭാര്യമാരേയും പ്രായമായവരേയും മനുഷകവചമാക്കാന്‍ നവനാസികളെ അനുവദിക്കരുതെന്നും കീവിലെ മയക്കുമരുന്ന് അടിമകളും നവനാസികളുമായുള്ളവരുമായി കരാറിലെത്തുന്നതിനേക്കാള്‍ എളുപ്പമാണ് നിങ്ങളുമായി കരാറിലെത്തുന്നതെന്നും പുടിന്‍ ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News