ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം; ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം. അയ്യങ്കാളി ഹാളില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ കേരളം കണ്ട മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ഇ.സോമനാഥിനെ ആദരവോടെ ഓര്‍ക്കുകയായിരുന്നു തലസ്ഥാനം. സോമനാഥിന്റെ വിമര്‍ശനങ്ങള്‍ കാലുഷ്യത്തോടെയായിരുന്നില്ലെന്നും വിയോജിക്കുമ്പോള്‍ പോലും വെറുക്കുന്നില്ലെന്ന് തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ തുടങ്ങിയവര്‍
ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News