ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ്

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്‌ നേതാവ് ജയറാം രമേശ് രംഗത്തെത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ കേന്ദ്ര മന്ത്രിമാരെല്ലാം സംസ്ഥാനത്ത് വന്നുപോയി.

എന്നാൽ ആരും ഇവിടത്തെ വാക്സിനേഷന്‍ യജ്ഞം വർധിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ജനസംഖ്യയുടെ 48 ശതമാനം പേർക്ക് മാത്രമേ രണ്ടുഡോസ് കൊവിഡ് വാക്സിൻ ലഭിച്ചിട്ടുള്ളൂവെന്നും ജയറാം രമേശ് ആരോപിച്ചു.

അതേസമയം 2 ഘട്ടങ്ങൾ ആയാണ് മണിപ്പൂരിലെ 60 സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 28 നും മാർച്ച് 5 നുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News