പമ്പയാറ്റിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം

ആറ്റിൽ അജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. പമ്പയാറ്റിൽ വീയപുരം ഒന്നാം വാർഡിൽ പഞ്ചായത്തു മുക്കിന് സമീപത്തെ വളവിൽ ഇന്ന് വൈകിട്ട് 3 മണിയോടെയാണ് മൃതദേഹം കകണ്ടെത്തിയത്.

50 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മഞ്ഞ ടീ ഷർട്ടാണ് ധരിച്ചിരുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിനു മുകളിൽ പഴക്കം തോന്നിക്കും. മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.

കടവിൽ കുളിക്കാനെത്തിയ ആൾ മൃതദേഹം താഴ്ന്ന് കിടക്കുന്നത് കാണുകയും തുടർന്ന് വീയപുരം പൊലീസെത്തി പ്രദേശവാസികളുടെ സഹായത്തോടെ കരയ്ക്ക് എടുക്കുകയും ചെയ്തു. ശേഷം ഹരിപ്പാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here