ADVERTISEMENT
യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം.
യുഎസും അല്‍ബേനിയയും ചേര്‍ന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗ സമിതിയിലുള്ള 11 രാജ്യങ്ങളും പിന്തുണച്ച് വോട്ട് ചെയ്തു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ യുഎഇയും വോട്ടെടുപ്പിൽ നിന്നും പിന്മാറി നിന്നിരുന്നു. ഇതോടെ ഉക്രൈൻ പൂർണമായും ഒറ്റപെട്ടു എന്നതാണ് വാസ്തവം. അതേസമയം, യുക്രൈൻ ഭരണസിരാകേന്ദ്രമായ കീവിലെക്ക് റഷ്യൻ സൈന്യം അടുത്തുകൊണ്ടിരിക്കുകയാണ്.
എന്നാൽ യുക്രെയ്ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍. വ്യോമാക്രമണ പ്രതിരോധ സംവിധാനവും ആയുധങ്ങളും നല്‍കും. യൂറോ–അറ്റ്ലാന്റിക് മേഖല നേരിടുന്നത് വന്‍ സുരക്ഷാ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യൂറോപ്പില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും തയാറാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.