റഷ്യയുടെ വ്യോമപാത നിരോധിച്ച് ബ്രിട്ടൻ; സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം

റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും. അതിനിടെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു.

അതേസമയം, താൻ കീവില്‍ ഉണ്ടെന്നും പ്രതിരോധം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡഡന്‍റ് വൊളോഡിമെര്‍ സെലെന്‍സ്കി പറഞ്ഞു.എന്നാൽ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുട്ടിന്‍ രംഗത്തെത്തിയിട്ടുണ്ട്.

ബോർഡറുകൾ പലതും ഇനിയും തുറന്നിട്ടില്ലാത്തതിനാൽ പോളണ്ട് അതിർത്തിയിലേക്ക് 20 കിലോമീറ്ററുകളോളം നടന്നിട്ടാണ് വിദ്യാർത്ഥികൾ സുരക്ഷാകേന്ദ്രങ്ങളിലേക്ക് എത്തുന്നത്. കാർകീവിൽ ഇപ്പോഴും റഷ്യ ഷെൽ ആക്രമണം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News