യുക്രൈനിലെ മെട്രോ സ്റ്റേഷനിലും സ്ഫോടനം; ആക്രമണം കടുപ്പിച്ച് റഷ്യ

മൂന്നാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു. കീവിലെ താപവൈദ്യുത നിലയത്തിനുനേരെയും ആക്രമണം നടന്നു.

ഏറെക്കുറെ മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ അഭയം പ്രാപിച്ചിരിക്കുന്ന സ്ഥലമാണ് മിക്ക മെട്രോ സ്റ്റേഷനും ബങ്കറുകളും. പ്രധാനമായും വ്യോമാക്രമണങ്ങളിൽ നിന്നും ഷെൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായിട്ടാണ് മിക്കവരും ബങ്കറുകളെയും മെട്രോ സ്റ്റേഷനുകളെയും ആശ്രയിക്കുന്നത്. നിരവധി ആളുകളാണ് കൂട്ടത്തോടെ ബങ്കറുകളിൽ കഴിയുന്നത്. ഒഡേസ തുറമുഖത്ത് റഷ്യ രണ്ട് ചരക്കുകപ്പലുകൾ ആക്രമിച്ചിട്ടുണ്ട്.

സമാധാനശ്രമങ്ങൾക്കും ചർച്ചകൾക്കും തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നുവെങ്കിലും ഇതുമായിബന്ധപെട്ട ഒരു തരത്തിലുള്ള സമാധാനശ്രമങ്ങളുമായി റഷ്യ മുന്നോട്ടുപോയിട്ടില്ല. പൊരുതാൻ തയ്യാറാണെന്നും പ്രതിരോധിക്കുമെന്നും സെലിൻസ്കി ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ റഷ്യ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കാൻ ആണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News