കാർക്കീവിലെ ഷെൽ ആക്രമണത്തിൽ ഭയന്ന് വിറച്ച് മലയാളി വിദ്യാർത്ഥികൾ; കേൾക്കുന്നത് സ്ഫോടനങ്ങളുടെ ശബ്ദം മാത്രം

കാർക്കീവിലെ ശക്തമായ ഷെൽ ആക്രമണത്തിൽ ഭയന്ന് വിറച്ച് വിദ്യാർത്ഥികൾ. ആക്രമണത്തിൽ കെട്ടിടം കുലുങി എന്ന് വിദ്യാർത്ഥിനികൾ പറയുന്നു. മെട്രോ സ്റ്റേഷനുകളും മറ്റും മണിക്കൂറുകളായി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്.

‘ഞങ്ങളെല്ലാവരും പഴയ സോവിയറ്റ് യൂണിയന്റെ ബോംബ് ഷെൽട്ടറിലാണ്. ഏറ്റവും ഭയാനകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചുറ്റും സ്ഫോടനങ്ങൾ നടന്നുകൊണ്ടേയിരിക്കുകയാണ്’, ഇതുവരെ എംബസിയിൽനിന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് കീവിലെ വിദ്യാർത്ഥി കൃഷ്ണേന്ദ് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളടക്കം വെള്ളം പോലും കിട്ടാതെ വിദ്യാർത്ഥികൾ വലയുകയാണ്. പല കെട്ടിടങ്ങളിലെയും വെളിച്ചം കെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതേസമയം, യുക്രൈയിനിൽ റഷ്യ പിടിമുറുക്കിയിട്ട് ഇന്നേക്ക് മൂന്നു ദിവസം ആരംഭിക്കുകയാണ്. മെട്രോ സ്റ്റേഷനുകളിലും മറ്റും സ്ഫോടനം നടന്നുകൊണ്ടിരിക്കുകയാണ്.

ഏറെക്കുറെ മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ അഭയം പ്രാപിച്ചിരിക്കുന്ന സ്ഥലമാണ് മിക്ക മെട്രോ സ്റ്റേഷനും ബങ്കറുകളും. പ്രധാനമായും വ്യോമാക്രമണങ്ങളിൽ നിന്നും ഷെൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായിട്ടാണ് മിക്കവരും ബങ്കറുകളെയും മെട്രോ സ്റ്റേഷനുകളെയും ആശ്രയിക്കുന്നത്. നിരവധി ആളുകളാണ് കൂട്ടത്തോടെ ബങ്കറുകളിൽ കഴിയുന്നത്.ഇതും ഏറെ ആശങ്കകൾക്കിടയാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here