യുഎഇയിലേക്ക് വാക്‌സിനെടുത്ത് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കുന്നു

വിദേശരാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന ഒഴിവാക്കുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന ആവശ്യമില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. റാപിഡ് പി.സി.ആര്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ആര്‍ടി പിസിആറും ഒഴിവാക്കുന്നത്.

വിമാനത്താവളങ്ങളില്‍ അംഗീകൃത വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. എന്നാല്‍
വാക്‌സിനെടുക്കാത്തവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ പരിശോധന ഫലം ഹാജരാക്കണം.

അതേസമയം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജി.ഡി.ആര്‍.എഫ്.എ യുടെയോ ഫെഡറല്‍ അതോറിറ്റിയുടേയോ അനുമതി ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇതോടൊപ്പം യു എ ഇ യില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകളും വരുത്തി.

യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനമായി. മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന നിബന്ധന തുടരുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് വേണമെന്ന നിബന്ധനയും ഒഴിവാക്കുകയാണ. അതിര്‍ത്തിയിലെ ഇഡിഇ സ്‌കാനര്‍ പരിശോധനയും ഒഴിവാക്കുമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. ഈ മാസം 28 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ കോവിഡ് പരിശോധന ഫലം ഇല്ലാതെ തന്നെ യാത്രക്കാര്‍ക്ക് അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News