രണ്ടര വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവം; ഒളിവില്‍ പോയവരെ ചോദ്യം ചെയ്തു

കാക്കനാട് രണ്ടര വയസുകാരിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ സഹോദരിയേയും ഇവരുടെ പങ്കാളി ആന്റണി ടിജിനെയും പൊലീസ് ചോദ്യം ചെയ്തു. തൃക്കാക്കര പൊലീസാണ് ഇവരെ ചോദ്യം ചെയ്തത്.

കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചതായി പൊലീസ് പറഞ്ഞു. താന്‍ കുന്തിരിക്കും കത്തിച്ചപ്പോള്‍ കുട്ടി അത് തട്ടി കളഞ്ഞതാണ് കൈയ്ക്ക് പൊള്ളലേല്‍ക്കാന്‍ കാരണമെന്ന് ആന്റണി ടിജിന്‍ മൊഴി നല്‍കി.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇരുവരെയും വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News