നിര്‍ദേശമില്ലാത്ത ഇടങ്ങളിൽ നിന്ന് പുറത്തിറങ്ങരുത്; ജാഗ്രത വേണം, ഇന്ത്യന്‍ എംബസി

യുക്രൈനിലുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍. എംബസി നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങരുത്. അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് വരരുത്. ‌ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരണണമെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

അതേസമയം, യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാർ ഇന്ന് നാട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിൽ റുമാനിയയിൽ നിന്ന് ഡൽഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് എത്തുക. കൂടുതൽ പേരെ യുക്രെയ്നിന്റെ അതിർത്തിയിലെത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്. രക്ഷാദൗത്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങൾക്കായുള്ള സമിതി യോഗം ചേരും.

യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തിൽ റഷ്യയുമായും യുക്രെയ്നുമായുമുള്ള ഇന്ത്യയുടെ വാണിജ്യസാഹചര്യം അവലോകനം ചെയ്യാൻ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. യുക്രെയ്നിലെ സര്‍പോജിയയില്‍നിന്ന് പോളണ്ട് അതിര്‍ത്തിയിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തി. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ലിവ്യൂവിലേക്ക് പുറപ്പെട്ടു.

എന്നാൽ ഒരു ബങ്കറിൽ തന്നെ നിരവധി വിദ്യാർത്ഥികളാണ് കഴിയുന്നത്. മെട്രോസ്റ്റേഷനുകളിലും മറ്റും ഇപ്പോൾ റഷ്യയുടെ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News