രക്ഷപ്പെടുത്താമെന്ന് അമേരിക്ക; സഹായം നിഷേധിച്ച് സെലന്‍സ്‌കി

യുദ്ധം കനക്കുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പുറത്തുകടക്കാനും രക്ഷിക്കാനും തങ്ങള്‍ സഹായിക്കാമെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയ്ക്ക് വാഗ്ദാനം നല്‍കി അമേരിക്ക. എന്നാല്‍ വ്‌ളാഡിമര്‍ സെലന്‍സ്‌കി അമേരിക്കയുടെ സഹായം നിരസിച്ചു.

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം എത്തിയ സാഹചര്യത്തിലാണ് അമേരിക്ക സെലന്‍സ്‌കിയ്ക്ക് സഹായം വാഗ്ദാനം ചെയ്തത്.

എന്നാല്‍ യുക്രൈന്‍ വിടില്ലെന്നും അവസാനം വരെ രാജ്യത്ത് തന്നെ തുടരുമെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്. നിലവില്‍ സെലന്‍സ്‌കി കീവില്‍ തന്നെ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്തെ ജനങ്ങളോടൊപ്പം പാര്‍ലമെന്റ  അംഗങ്ങളും തോക്കെടുത്ത് റഷ്യന്‍ സേനയ്‌ക്കെതിരെ പോരാടുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News