യുദ്ധഭീതിക്കിടയിൽ പുതുജന്മം; മെട്രോയിൽ കുഞ്ഞിന് ജന്മം നൽകി യുവതി

റഷ്യൻസൈന്യം ആക്രമണം കടുപ്പിച്ചതോടെ ജീവന്റെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ബങ്കറുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ് യുക്രൈൻ ജനത. യുദ്ധഭീതിക്കിടെ കീവിൽ നിന്നുമൊരു ആശ്വാസവാർത്ത എത്തുകയാണിപ്പോൾ.

മെട്രോയിൽ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് യുക്രൈൻ യുവതി. മെട്രോ സ്‌റ്റേഷനു പുറമെ സർവീസ് നിർത്തിവച്ച ട്രെയിനുകളുമെല്ലാം താൽക്കാലിക അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പുറംലോകവുമായി ബന്ധപ്പെടാൻ ടെലഗ്രാമാണ് ഇവർ ആശ്രയിക്കുന്നത്.

ഇതിനിടയിലാണ് യുവതി സ്‌റ്റേഷനിൽ കുഞ്ഞിന് ജന്മം നൽകിയ സന്തോഷവിവരം യുദ്ധഭീതിക്കിടയിലും ആശ്വാസവാർത്തയായി ടെലഗ്രാം ഗ്രൂപ്പുകളിൽ നിറഞ്ഞതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കുഞ്ഞിന്റെ ചിത്രമടക്കമാണ് വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News