യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് വേണ്ട

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതിനെത്തുടര്‍ന്നു യുഎഇയില്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഇനി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാനുളള തീരുമാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഇന്‍ഡോര്‍ വേദികളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്യുആര്‍ കോഡ് അടങ്ങുന്ന അംഗീകൃത കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ ഹാജരാക്കണം.

ഇനി രോഗലക്ഷണങ്ങളില്ലാത്തവര്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ലെന്നാണ് യുഎഇയിലെ ദേശീയ പ്രകൃതി ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പ്. പുതിയ നിയമങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News