കേരളത്തിലെ ആദ്യ ആനിമൽ ഹോസ്‌ സ്‌പേസ് വയനാട്ടിൽ

കേരളത്തിലെ ആദ്യത്തെ ആനിമൽ ഹോസ്‌ സ്‌പേസും കടുവകൾക്കായുള്ള പാലിയേറ്റീവ് കെയർ യൂണിറ്റും വയനാട് വന്യജീവി സങ്കേതത്തിൽ ഒരുങ്ങി. സംസ്ഥാനത്തുള്ള കടുവകളുടെ പകുതിയിലേറെയും ഈ വന്യജീവി സങ്കേതത്തിലാണ്. അപകടങ്ങളിലും മറ്റും പരിക്കേൽക്കുയോ പ്രായാധിക്യം വന്നതോ ആയ കടുവ, പുള്ളിപ്പുലി ഉൾപ്പെടെയുള്ളവയുടെ ചികിൽസയ്ക്കും സംരക്ഷണത്തിനുമായാണ് ഹോസ്‌ സ്‌പേസ് യൂണിറ്റ് ആരംഭിക്കുന്നത്.

വയനാട്ടിൽ കടുവകൾ പലപ്പോഴും ജനവാസ കേന്ദ്രങ്ങളിൽ എത്തിപ്പെടാറുണ്ട്. ഇത് വലിയ രീതിയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യമുണ്ട്. പ്രായാധിക്യം, രോഗങ്ങൾ, പരിക്ക് എന്നിവ കാരണമാണ് ഇവ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നതെന്നും ഇത്തരം മൃഗങ്ങളെ നിരന്തരം നിരീക്ഷിക്കുന്നതിനും ചികിൽസിക്കുന്നതിനും ആവശ്യമായ കേന്ദ്രങ്ങളുടെ അഭാവം പരിഹരിക്കുന്നതിനുമായാണ് ഹോസ് സ്‌പേസ് ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു .

ചികിത്സയിലുള്ള മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയ്ക്ക് തുല്യമായ സൗകര്യങ്ങളിൽ തുറന്നുവിടുന്നതിനായി 2 ടൈഗർ പെഡോക്കുകളും 2 ലെപ്പേർഡ് പെഡോക്കുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പരിക്കുപറ്റിയിട്ടുള്ള മാംസഭുക്കുകളെ ചികിത്സിക്കുന്നതിനായി ഒരു പെർമനന്റ് സ്ക്വീസ് കേജ്, മൂവേബിൾ സ്ക്വീസ് കേജ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

1.12 കോടി ചിലവിൽ കുറിച്യാട് പച്ചാടിക്കടുത്ത് വനംവകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട കുരുമുളക് തോട്ടമായ വനലക്ഷ്മിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം. ഇന്ന് രാവിലെ 11.30ന് സുൽത്താൻ ബത്തേരിക്ക് സമീപം കുപ്പാടിയിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News