എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെത്തി

യുക്രൈനില്‍ അകപ്പെട്ടുപ്പോയ ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അയച്ച എയര്‍ ഇന്ത്യ വിമാനം റൊമാനിയയില്‍ എത്തി. പുലര്‍ച്ചെ 3.40നാണ് ഈ വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. വൈകിട്ട് 4 മണിയോടെ വിമാനം തിരികെ മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷ.

റോഡ് മാര്‍ഗം യുക്രൈനില്‍ നിന്ന് റൊമാനിയ അതിര്‍ത്തിയില്‍ എത്തിയവരെ ഇന്ത്യന്‍ പ്രതിനിധികള്‍ ബുക്കാറെസ്റ്റില്‍ എത്തിക്കും. ബുക്കാറെസ്റ്റിലേക്കും ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും ശനിയാഴ്ച കൂടുതല്‍ വിമാനങ്ങള്‍ എയര്‍ ഇന്ത്യ അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

റഷ്യ കീവിലേക്ക് ആക്രമണം തുടങ്ങിയതോടെ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കൂട്ട പലായനം തുടരുകയാണ്. അനവധി പേര്‍ മെട്രോ സ്റ്റേഷനുകളിലടക്കം ക്യാംപ് ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News