കുട്ടികൾ ഗുരുതരമായ സാഹചര്യത്തിൽ; കടുത്ത മഞ്ഞും തണുപ്പും; മക്കളെ ജീവനോടെ നാട്ടിലെത്തിക്കണമെന്ന് രക്ഷിതാക്കൾ

കുട്ടികൾ ഗുരുതരമായ സാഹചര്യത്തിലാണുള്ളതെന്നും എത്രയും വേഗം അവരെ ജീവനോടെ നാട്ടിലെത്തിക്കണമെന്നും യുക്രൈനിൽ കുടുങ്ങിയ തൃശൂർ ജില്ലയിലുള്ള കുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

‘ബോർഡറിൽ 15 കിലോമീറ്റർ അകലെ ഒരു സ്കൂളിൽ കുട്ടികൾ കുടുങ്ങി കിടക്കുകയാണ്. 20 ഓളം കുട്ടികൾ റവറസ ബോർഡറിൽ എത്തി. എന്നാൽ ഷഹനായി എന്ന ബോർഡറിൽ ആയിരുന്നു പോകേണ്ടതെന്ന് പിന്നീടാണ് അറിഞ്ഞത്. എംബസി അധികൃതർ നിർദേശങ്ങൾ മാറ്റി മാറ്റി പറയുകയാണ്’, രക്ഷിതാക്കൾ ആരോപിക്കുന്നു.

വണ്ടികളിലും നടന്നുമായാണ് കുട്ടികളവിടെ എത്തിയത്. ഭക്ഷണവും വെള്ളവും ഇല്ല. കടുത്ത മഞ്ഞും തണുപ്പുമാണ്. മക്കളെ ജീവനോടെ നാട്ടിൽ എത്തിക്കണം. നിലവിൽ കുട്ടികൾ ഉള്ളത് പോളണ്ട് അതിർത്തിയിൽ ഷഹനായ് എന്ന സ്ഥലത്തെന്നും രക്ഷിതാക്കൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News