യുക്രൈനില്‍ നിന്നും ദില്ലിയിലെത്തുന്നവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് നോര്‍ക്ക

യുക്രൈനില്‍ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ദില്ലിയില്‍ നിന്ന് കേരളത്തിലേക്കെത്തിക്കുമെന്ന് നോര്‍ക്ക. സംസ്ഥാനം യാത്രാ ചെലവ് വഹിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്ണനാണ് അറിയിച്ചത്. യുക്രൈനില്‍ നിന്ന് റൊമേനിയന്‍ അതിര്‍ത്തി കടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം ഇന്ന് മുംബൈക്ക് തിരിക്കും.

ഇന്ത്യയിലേക്ക് തിരികെ എത്തിക്കുക 470 പേര്‍ അടങ്ങുന്ന സംഘത്തെയാണ്. ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത് ഇന്ത്യന്‍ സമയം രാവിലെ 9.30നാണ്.

ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എംബസി അധികൃതര്‍ വിതരണം ചെയ്തുവെന്നാണ് വിവരം. മടക്കയാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News