തക്കാളി പച്ചടി ട്രൈ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ നമ്മുക്ക് ഇപ്പോൾ തന്നെ ഉണ്ടാക്കാം

ചോറിനൊപ്പം പച്ചടി കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരൂം തന്നെ കാണില്ല. കുമ്പളങ്ങ, വെള്ളരിക്ക, ബീറ്റ്‌റൂട്ട്, പാവയ്ക്ക തുടങ്ങി പലതും കൊണ്ടും പച്ചടി ഉണ്ടാക്കാം. എന്നാല്‍, നിങ്ങള്‍ തക്കാളി പച്ചടി ഉണ്ടാക്കിയിട്ടുണ്ടോ?

ചേരുവകള്‍

തക്കാളി – 2 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
ഉപ്പ്
എണ്ണ – 2 ടേബിള്‍സ്പൂണ്‍
കടുക് – 1/4 ടീസ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
തേങ്ങ – 3/4 കപ്പ്
തൈര് – 3/4 കപ്പ്
കടുക് – 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

തേങ്ങായും തൈരും കടുകും അരച്ച് മാറ്റി വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് നന്നായി യോജിപ്പിക്കുക. ഇനി സവാള ഇട്ട് 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് തക്കാളിയും പച്ചമുളകും ഉപ്പും ഇട്ട് വേവിക്കുക. തീ ഓഫ് ചെയ്ത് ഇത് നന്നായി തണുത്തതിനു ശേഷം അരപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News