എം കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം; ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കും

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആത്മകഥയായ ”നിങ്ങളിൽ ഒരാൾ” (ഭാഗം 1) പ്രകാശനം 28-ന് ചെന്നൈയിൽ നടക്കും.

ഡിഎംകെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈമുരുകന്റെ നേതൃത്വത്തിൽ ഡിഎംകെ ട്രഷററും എംപിയുമായ ഡി.ആർ. ബാലുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകാശനം നിർവ്വഹിക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കും. ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായ കനിമൊഴി സംസാരിക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യപ്രഭാഷണം നടത്തും. കവി വൈരമുത്തു, നടൻ സത്യരാജ് എന്നിവരും ചടങ്ങിൽ സംസാരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here