അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു; മകന്‍ തൂങ്ങിമരിച്ചു; സംഭവം വയനാട്ടിൽ

അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകന്‍ മഹേഷിന്റെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലുമായിരുന്നു.

മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here