കീഴടങ്ങിയിട്ടില്ല; യുക്രൈന്‍ സൈന്യം ആയുധം താഴെവക്കില്ല; വ്‌ലാദിമിര്‍ സെലന്‍സ്‌കി

കീഴടങ്ങുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. ‘യുക്രൈന്‍ സൈന്യം ആയുധം താഴെ വെക്കില്ല, തങ്ങളുടെ രാജ്യത്തിനായി പോരാടും’, ഔദ്യോഗിക വസതിക്ക് മുന്നില്‍ നിന്ന് പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി പറയുന്നു.

യുക്രൈന്‍ സൈന്യം പരാജയം സമ്മതിച്ച് കീഴടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സലെന്‍സ്‌കിയുടെ പ്രസ്താവന. നേരത്തെ കീവ് വിടാന്‍ സെലന്‍സ്‌കിയെ സഹായിക്കുമെന്ന അമേരിക്കയുടെ വാഗ്ദാനം അദ്ദേഹം നിരസിച്ചതായ വാര്‍ത്തയും പുറത്തുവന്നിരുന്നു. താനും തന്റെ കുടുംബവുമാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.

അതേസമയം, മൂന്നാംദിനത്തിലും യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ആറ് യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. മധ്യയുക്രൈനിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here