ചുട്ടുപൊള്ളുന്ന ചൂടാണല്ലോ!! തണുപ്പിക്കാന്‍ ഒരു പപ്പായ ഷേക്ക് ആയാലോ?

പറമ്പിലും മറ്റും സുലഭമായി കാണുന്ന പപ്പായയെ എല്ലാവരും കണ്ടില്ലെന്ന് നടിക്കാറുണ്ട് .എന്നാൽ കാശ് കൊടുത്ത വാങ്ങിക്കുന്ന പഴങ്ങളെക്കാള്‍ നൂറിരട്ടി ഗുണമുള്ള പപ്പായ നിസാരക്കാരനല്ല. ചൂടു കൂടി വരുന്ന വേളയില്‍ ശരീരത്തെ തണുപ്പിക്കാന്‍ ജ്യൂസും മില്‍ക് ഷേക്കുകളും നല്ലതാണ്.

വൈറ്റമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് പപ്പായ. ഇവിടെ പപ്പായ മില്‍ക് ഷേക്കുണ്ടാക്കാം..

ഒരു കപ്പ് പപ്പായ
തണുത്ത പാല്‍ ഒന്നരകപ്പ്
പഞ്ചസാര മുക്കാല്‍ കപ്പ്
തേന്‍ രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാലും പപ്പായ കഷ്ണങ്ങളും പഞ്ചസാരയും മിക്‌സിയില്‍ അടിച്ചെടുക്കണം. പഞ്ചസാര മുഴുവന്‍ അലിയുന്നതാണ് പാകം. കുടിക്കുന്നതിന് തൊട്ടുമുന്‍പേ തേന്‍ ചേര്‍ക്കേണ്ടതുള്ളൂ… തണുപ്പിച്ചും അല്ലാതെയും കുടിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News