പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. അരിയല്ലൂരില്‍ 14 വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിലെ കാരാട് പൊന്നേമ്പാടം പുതുകുളില്‍ വീട്ടില്‍ സനലിനെയാണ്(31) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരപ്പനങ്ങാടി സ്റ്റേഷൻ എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ജയദേവന്‍, പൊലീസുകാരായ സമ്മാസ്, ദീപു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.