വരന് കഷണ്ടി; വിവാഹവേദിയിൽ കുഴഞ്ഞു വീണ് വധു

വരന് കഷണ്ടിയുണ്ടെന്നറിഞ്ഞ് വധു വിവാഹവേദിയിൽ കുഴഞ്ഞു വീണു. വരണമാല്യം അണിയിക്കുന്നതിനു അൽപം മുമ്പ് മാത്രമാണ് വരൻ വിഗ് വച്ചിരിക്കുകയാണെന്ന് വധു മനസ്സിലാക്കിയത്. ഇതോടെ മോഹാലസ്യപ്പെട്ട് വീഴുകയായിരുന്നു. വധു വിവാഹത്തിൽനിന്നു പിൻമാറുകയും ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഫെബ്രുവരി 23ന് ആയിരുന്നു സംഭവം.

വരൻ തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതു കണ്ടപ്പോഴാണ് വധുവിന് സംശയം തോന്നിയത്. തുടർന്ന്, വരന് കഷണ്ടിയാണെന്നും വിഗ് താഴെ വീഴാതിരിക്കാനാണ് തലപ്പാവ് ശരിയാക്കുന്നതെന്നും ഒരാൾ വധുവിനോട് പറഞ്ഞു. ഇതുകേട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു.

ബോധം വന്നപ്പോൾ വീട്ടുകാർ ആശ്വസിപ്പിക്കുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ തയാറല്ല എന്ന് പെൺകുട്ടി ഉറപ്പിച്ച് പറഞ്ഞു. ഇതോടെ വരനും സംഘവും മടങ്ങിപ്പോയെന്ന് ദേശിയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News