പമ്പുകളിൽ പെട്രോൾ ഇല്ല; 2 മണിക്കൂർ കൊണ്ട് എത്തേണ്ടയിടത്ത് 10 -15 മണിക്കൂർ വരെ എടുക്കും; യുദ്ധമുഖത്തെ ദുരവസ്ഥ

നിലവിൽ കുടുംബവുമായി മറ്റിടങ്ങളിലേക്ക് മാറുന്നത് പ്രയാസകരമാണെന്ന് കീവിൽ താമസിക്കുന്ന മലയാളിയായ ഡോ. മേനോൻ കൈരളി ന്യൂസിനോട് പറഞ്ഞു. രണ്ടു മണിക്കൂർ കൊണ്ട് എത്തിയിരുന്ന സിറ്റിയിൽ 10 മുതൽ 15 മണിക്കൂർ എടുത്ത് പോകേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. നീണ്ട ചെക്കിങ്ങും പെട്രോൾ ദൗർലഭ്യവും ഉണ്ടായേക്കാം. ഇതൊക്കെ മുന്നിൽ കണ്ട് വേണം യാത്ര തിരിക്കേണ്ടത്.

വടക്ക് തെക്ക് കിഴക്ക് ഭാഗങ്ങളെല്ലാം വളഞ്ഞ് കീവിനെ ലക്ഷ്യം വെച്ച് റഷ്യൻ സൈന്യം മുന്നോട്ട് കുതിക്കുകയാണ് . അതേസമയം യുദ്ധം നീണ്ടു പോയേക്കാം. ചെറുത്തുനിൽക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് യുക്രൈൻ ജനത. ഇവർ കുറെയധികം യുദ്ധം ചെയ്തിട്ടുണ്ട്. ഇവരുടെ മനസ്സിൽ കീഴടങ്ങൾ എന്നൊന്നില്ല. അതിനാൽ ചെറുത്തുനിൽപ്പ് തുടരുന്തോറും യുദ്ധം നീണ്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News