ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം തിരിച്ചു; 30ല്‍ അധികം മലയാളികൾ

പ്രതീകാത്മക ചിത്രം

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും. റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍ 30ലധികം മലയാളികളാണുള്ളത്.

ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഇവർക്ക് ഭക്ഷണവും വെള്ളവും എംബസി അധികൃതർ വിതരണം ചെയ്തു. രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.

അതേസമയം, യുക്രൈനിൽ നിന്നും ഇന്ത്യയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികളെ സൗജന്യമായി കേരളത്തിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News