ട്രെയിനിൽ യാത്ര ചെയ്യണോ? എങ്കിലിനി മുതൽ പൊലീസുകാരും ടിക്കറ്റെടുക്കണം

പൊലീസുകാർക്ക് ഇനിമുതൽ ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റെടുക്കണമെന്ന നിര്‍ദേശവുമായി ദക്ഷിണ റെയില്‍വെ. ട്രെയിൻ യാത്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന പൊലീസുകാര്‍ യാത്രക്കാരുടെ സീറ്റുകള്‍ ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്ന സഹചര്യത്തിലാണ് തീരുമാനമെന്ന് ദക്ഷിണ റെയില്‍വെ ഡിവിഷന്‍ സീനിയര്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ അറിയിച്ചു.

ഇക്കാര്യം തമിഴ്‌നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമീഷണറെയും കത്തിലൂടെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ട്രെയിനുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ അല്ലാതെയോ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ ടിക്കറ്റെടുക്കേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News