3,500 റഷ്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി യുക്രൈന്‍

യുദ്ധത്തിനിടയില്‍ 3,500 റഷ്യന്‍ സൈനികരെ വധിച്ചെന്നും പതിനാല് റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. അവകാശവാദങ്ങളുമായി യുക്രൈന്‍ രംഗത്തുവന്നത് ശനിയാഴ്ച രാവിലെയാണ്.

റഷ്യയുടെ 200 പേരെ യുദ്ധതടവുകാര്‍ ആക്കിയെന്നും യുക്രൈന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഉപദേശകനായ മിഖായിലോ പൊഡോലിയാക്ക് പറഞ്ഞതായി യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യുക്രൈന്റെ അവകാശവാദങ്ങള്‍ റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം യുക്രൈന്് 350 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക നീക്കം യുക്രൈനിലേക്ക് മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് അമേരിക്ക സഹായവുമായി എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News