യുക്രൈനില്‍ നിന്ന് 27 മലയാളി വിദ്യാര്‍ഥികള്‍ ഇന്ന് മുംബൈയിലെത്തും; സഹായങ്ങളൊരുക്കി കേരള സര്‍ക്കാര്‍

യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുമായി ആദ്യ വിമാനം ഇന്ന് മുംബൈയിലെത്തും. വൈകീട്ട് ഏഴു മണിയോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ 27 മലയാളി വിദ്യാര്‍ത്ഥികളും ഉണ്ടായിരിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍.

രാത്രി മുംബൈയിലെത്തുന്ന ഇവര്‍ക്ക് വേണ്ട താമസവും ഭക്ഷണവും നവി മുംബൈയിലെ വാഷി കേരള സിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യ സ്ഥലങ്ങളില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ മുംബൈയിലെ നോര്‍ക്ക ഓഫീസിന്റെ നേതൃത്വത്തിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊച്ചിയിലേക്കുള്ള വിദ്യാര്‍ത്ഥികളെ നാളെ രാവിലെയും തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ക്കായി നാളെ ഉച്ചക്ക് ശേഷമുള്ള വിമാനങ്ങളിലാണ് ടിക്കറ്റുകള്‍ എടുത്തിരിക്കുന്നതെന്ന് നോര്‍ക്ക ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ് ശ്യാംകുമാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News