വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ നിന്നും വീട്ടിലെത്തുന്നത് വരെ സുരക്ഷയൊരുക്കണം; മുഖ്യമന്ത്രിയുടെ നിർദേശം

യുക്രൈനിൽ നിന്നും ഡൽഹി – മുംബൈ എന്നിവടങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ സുരക്ഷയൊരുക്കി സംസ്ഥാന സർക്കാർ. വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. വിമാനത്താവളത്തിൽ നിന്നും തുടങ്ങി വീട്ടിലെത്തുന്നത് വരെ സുരക്ഷയൊരുക്കാൻ ഉന്നതല ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള യാത്ര സൗജന്യമാണ്. വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ ഇവർക്ക് നൽകും.

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ നേരത്തെ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച്, നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. താമസിക്കാനുള്ള സൗകര്യം കേരള ഹൗസിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ദില്ലിയിൽ 17പരേും. മുംബൈൽ19പേരുമാണ് എത്തുന്നതെന്നും കേരള ഹൗസ് റസിഡന്‍റ് കമ്മീഷ്ണർ സൗരബ് ജയിൻ അറിയിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആരോഗ്യപരിശോധനയും സർക്കാർ വിമാനത്തവളങ്ങളിൽ നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News